Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Maha Magha

Malappuram

അ​മൃ​ത​സ്നാ​ന​ത്തോ​ടെ മ​ഹാ​മാ​ഘ മ​ഹോ​ത്സ​വ​ത്തി​ന് ഇ​ന്നു സ​മാ​പ​നം

തി​രു​നാ​വാ​യ: ഭാ​ര​ത​പു​ഴ​യു​ടെ ഇ​രു​ക​ര​ക​ളി​ലാ​യി ന​ട​ന്ന ദി​വ​സ​ങ്ങ​ൾ നീ​ണ്ടു​നി​ന്ന മ​ഹാ​മാ​ഘ മ​ഹോ​ത്സ​വ​മാ​യ കേ​ര​ള കും​ഭ​മേ​ള​യ്ക്ക് അ​മൃ​ത സ്നാ​ന​ത്തോ​ടെ ഇ​ന്നു കൊ​ടി​യി​റ​ങ്ങും.

ജ​ന​ല​ക്ഷ​ങ്ങ​ൾ പ​ങ്കു​ചേ​ർ​ന്ന മ​ഹാ​മാ​ഘ മ​ഹോ​ത്സ​വം ഒൗ​പ​ചാ​രി​ക​മാ​യി സ​മാ​പി​ക്കു​ന്പോ​ൾ ഭാ​ര​ത​പ്പു​ഴ​യു​ടെ തീ​രം ആ​ത്മീ​യ ഉ​ണ​ർ​വി​ന്‍റെ​യും സ​മൂ​ഹ​ധാ​ർ​മി​ക ബോ​ധ​ത്തി​ന്‍റെ​യും സാ​ക്ഷി​യാ​കും. മ​കം ന​ക്ഷ​ത്രം, ദ്വി​തീ​യ തി​ഥി എ​ന്നീ അ​ത്യ​ന്തം ശു​ഭ​യോ​ഗ​ങ്ങ​ളോ​ടെ​യാ​ണ് മ​ഹാ​മാ​ഘ​ത്തി​ന്‍റെ സ​മാ​പ​നം കു​റി​ക്കു​ന്ന​ത്. സ​മാ​പ​ന​ദി​ന​ത്തി​ലെ പ്ര​ധാ​ന ആ​ചാ​ര​മാ​യി മാ​ഘ​മ​കം അ​മൃ​ത​സ്നാ​നം രാ​വി​ലെ എ​ട്ടു മു​ത​ൽ ആ​ര​തി​ഘ​ട്ടി​ൽ ന​ട​ക്കും.

നാ​ഗ​സ​ന്ന്യാ​സി​വ​ര്യ​ൻ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ന്യാ​സി​മാ​രും ആ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​ജ​ന​ങ്ങ​ളും സ്നാ​ന​ത്തി​ൽ അ​ണി​നി​ര​ക്കും. വൈ​കീ​ട്ട് ന​ട​ക്കു​ന്ന നി​ള ആ​ര​തി​യോ​ടെ​യാ​ണ് തി​രു​നാ​വാ​യ​യി​ലെ​യും ത​വ​നൂ​രി​ലും ന​ട​ക്കു​ന്ന മാ​ഘ​മ​ക മ​ഹോ​ത്സ​വ​ത്തി​ന്‍റെ ച​ട​ങ്ങു​ക​ൾ പൂ​ർ​ത്തി​യാ​വു​ക.

ഇ​ന്നു തി​രു​നാ​വാ​യ​യി​ൽ രാ​വി​ലെ എ​ട്ടി​ന് അ​മൃ​ത സ്നാ​ന​ത്തെത്തു​ട​ർ​ന്ന് യ​തി പൂ​ജ ന​ട​ക്കും. സ​നാ​ത​ന ധ​ർ​മ​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​നാ​യി സ​ർ​വ​തും ഉ​പേ​ക്ഷി​ച്ച് ജീ​വി​തം സ​മ​ർ​പ്പി​ച്ച സ​ന്ന്യാ​സി​മാ​ണ് യ​തീ പൂ​ജ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ക. പി​ന്നീ​ട് ഭ​ണ്ഡാ​ര എ​ന്ന വി​ശി​ഷ്ട ആ​ചാ​ര​വും ന​ട​ക്കും.

സ​ന്ന്യാ​സിവ​ര്യ​ൻ​മാ​ർ​ക്ക് ന​ൽ​കു​ന്ന അ​ന്ന​ദാ​ന​ത്തി​ൽ ഭ​ക്ത​ജ​ന​ങ്ങ​ളും പ​ങ്കു​ചേ​രും. ഭ​ണ്ഡാ​ര​യി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ കാ​ഴ്ച​യാ​ണ് "പം​ഗ​ത്’. - രാ​ജാ​വും സാ​ധാ​ര​ണ​ക്കാ​ര​നും ത​മ്മി​ൽ യാ​തൊ​രു വ്യ​ത്യാ​സ​വു​മി​ല്ലെ​ന്ന സ​ങ്ക​ല്പ​മാ​ണി​ത്.

എ​ല്ലാ​വ​രും നി​ല​ത്ത് ഒ​രേനി​ര​യി​ൽ ഇ​രു​ന്ന് ഒ​രു​മി​ച്ച് ഭ​ക്ഷ​ണം ക​ഴി​ക്കും. തു​ട​ർ​ന്ന് നി​ളാ ആ​ര​തി ന​ട​ക്കും. ത​വ​നൂ​രി​ൽ ന​ട​ക്കു​ന്ന മ​ഹാ​മാ​ഘ മ​ഹോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന ദി​വ​സം അ​മൃ​ത സ്നാ​ന​ത്തി​ന് ശേ​ഷം ത്രി​മൂ​ർ​ത്തി സം​ഗ​മസ്ഥ​ല​ത്ത് ല​ക്ഷ​ദീ​പ സ​മ​ർ​പ്പ​ണ​വും മ​ഹാ​ആ​ര​തി​യും ന​ട​ക്കും.
ഇ​തോ​ടെ മ​ഹോ​ത്സ​വം ഒൗ​പ​ചാ​രി​ക​മാ​യി സ​മാ​പി​ക്കു​മെ​ന്ന് മ​ഹാ​മ​ണ്ഡ​ലേ​ശ്വ​ർ സ്വാ​മി ആ​ന​ന്ദ​വ​നം ഭാ​ര​തി പ​റ​ഞ്ഞു. ഇ​ന്ന​ലെ യ​ജ്ഞ​വേ​ദി​യു​ടെ സ​മീ​പ​ത്ത് ഒ​രു​ക്കി​യ വേ​ദി​ക​ളി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

Latest News

Up